ജയ്പൂർ ; പോലീസിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീവേഷം കെട്ടിനടന്ന കൊടും ക്രിമിനലിനെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു . രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം . 13 ക്രിമിനൽ കേസുകളിൽ പ്രതിയായ ദയാ ശങ്കറാണ് പിടിയിലായത് . ആക്രമണം, കവർച്ച, ഭീഷണിപ്പെടുത്തൽ കേസുകളിലും പ്രതിയാണിയാൾ.അറസ്റ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മോസ്റ്റ് വാണ്ടഡ് കുറ്റവാളികളിൽ ഒരാളായിരുന്നു ഇയാൾ എന്നും വളരെക്കാലമായി സ്ത്രീ വേഷത്തിൽ പോലീസിനെ കബളിപ്പിക്കാൻ സാരിയും ബ്ലൗസും ധരിച്ചാണ് ഒളിവിൽ കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് നിരവധി തവണ ദയാ ശങ്കറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നെങ്കിലും, സ്ത്രീയുടെ വസ്ത്രം ധരിച്ച് പുറത്ത് പോയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല . പിന്നീടാണ് പോലീസ് സംശയം തോന്നി സ്ത്രീവേഷം കെട്ടി നടന്ന ഇയാളെ പിടികൂടിയത്.

