ഓഫ്ലേ: കൗണ്ടി ഓഫാലിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന അറിയിപ്പും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ബല്ലിന ക്രോസിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 30 കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

