ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ കാറ്റും മഴയും ശക്തമാകും. ഇതേ തുടർന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പുകൾ പുതുക്കി. കാറ്റിനും മഴയ്ക്കും വ്യത്യസ്ത മുന്നറിയിപ്പുകൾ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അയർലൻഡിലെ നാല് കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലവിൽ വന്നിട്ടുണ്ട്. ഡബ്ലിൻ, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പ്.
ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിച്ച മുന്നറിയിപ്പ് വൈകീട്ട് അഞ്ച് മണിയ്ക്ക് അവസാനിക്കും. കെറി, കോർക്ക് എന്നീ കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നാളെ രാവിലെ 9 മണിവരെയാണ് ഇവിടെ മുന്നറിയിപ്പ്.
Discussion about this post

