ഡബ്ലിൻ: ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലന്റ് (ഐസിസിഐ) അടച്ചിടുന്നതിൽ ഇസ്ലാമിക വിശ്വാസികളായ കുട്ടികൾ നിരാശർ. ഐസിസിഐ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിനിടെ ആയിരുന്നു കുട്ടികളുടെ ആശങ്കകളും നിരാശയും ചർച്ചയായത്. ഖുർആൻ പഠനം തുടരാൻ ഐസിസിഐ തുറക്കണമെന്നാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. ഇതിനായി കുട്ടികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.. ഏപ്രിൽ 19 ന് ആയിരുന്നു സംഘർഷങ്ങളെ തുടർന്ന് ഐസിസിഐ അടച്ചിട്ടത്.
ഐസിസിഐയുടെ ഭാഗമായ അബ്ദുൾ ഹസീബിന്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം വിളിച്ച് ചേർത്തത്. വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കുന്ന ജോ കോൾമാനും യോഗത്തിൽ പങ്കെടുത്തു. 171 പേരാണ് യോഗത്തിൽ പങ്കെടുത്തത്.
Discussion about this post

