ഡബ്ലിൻ: കുട്ടികളെ അനാവശ്യമായി ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് ( ഹിപ്പ് സർജറി) വിധേയമാക്കി അയർലന്റിലെ ആശുപത്രികളിൽ. കപ്പാഗിലെ നാഷണൽ ഓർത്തോപീഡിയാക് ഹോസ്പിറ്റൽ, ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലന്റ് എന്നീ ആശുപത്രികളാണ് കുട്ടികളിൽ അനാവശ്യമായി ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. സ്വതന്ത്ര ക്ലിനിക്കൽ ഓഡിറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആശുപത്രികൾ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത് എന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ. വിഷയത്തിൽ ഒരു അന്താരാഷ്ട്ര വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം.
Discussion about this post

