ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ കടയിലെ ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.
മാലോൺ റോഡിലെ കടയിലെ ജീവനക്കാരന് നേരെയാണ് അതിക്രമം ഉണ്ടായത്. കത്തിയും സ്ക്രൂഡ്രൈവറുമായി എത്തിയ രണ്ടംഗ സംഘം ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
മോഷണശ്രമം ആയിരുന്നു ഇവരുടെ ഉദ്ദേശം. എന്നാൽ കടയിൽ നിന്നും ഒന്നും മോഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട ഇവരെ പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post

