ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഞണ്ടുകളുമായി പോയ ട്രക്ക് അപകടത്തിൽപ്പെട്ടു. ഇന്നലെ ആയിരുന്നു സംഭവം. 15,000 ലധികം ഞണ്ടുകളാണ് ട്രക്കിൽ ഉണ്ടായത്. ട്രക്ക് തുറന്ന് ഇവ റോഡിലേക്ക് തെറിച്ച് വീണു.
ഏകദേശം 60,000 യൂറോ വിലവരുന്ന ഞണ്ടുകൾ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. റോഡിലൂടെ ഇഴഞ്ഞ് നീങ്ങിയ ഇവയെ ജീവനക്കാർ പിടികൂടി. എങ്കിലും ചിലവ രക്ഷപ്പെട്ടുവെന്നാണ് ജീവനക്കാർ പറയുന്നത്. ഇന്നലെ രാവിലെ 7.30 ഓടെ റെഡ്കാസിലിലെ കാരിക്മാക്വിഗ്ലിയിൽ ആയിരുന്നു സംഭവം.
Discussion about this post

