ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ എം1 മോട്ടോർവേയിൽ ഗതാഗത തടസ്സം. അപകടത്തിന് പിന്നാലെയാണ് മേഖലയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടത്. അപകടത്തെ തുടർന്ന് ലിസ്ബേൺ ആപ്പിൾഗ്രീൻ സർവ്വീസസ് സ്റ്റേഷന് സമീപം നഗരത്തിലേക്കുള്ള മോട്ടോർവേ അടച്ചിരുന്നു.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയ ശേഷം മോട്ടോർവേയുടെ ഇരു ലൈനുകളും തുറന്നു. എങ്കിലും വാഹനങ്ങൾ കടന്ന് പോകുന്നതിന് തടസ്സം നേരിടുന്നുണ്ട്. തിരക്ക് ഒഴിവാക്കാൻ മറ്റ് വഴികൾ യാത്രയ്ക്കായി തിരഞ്ഞെടുക്കണം എന്ന് പോലീസ് അറിയിച്ചു.
Discussion about this post

