ഡബ്ലിൻ: രജിസ്ട്രേഷൻ സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് ഓർമ്മപ്പെടുത്തലുമായി എൻഎംബിഐ. ക്രിസ്തുമസ് – പുതുവത്സര കാലത്തും രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം ഉണ്ടെന്ന് എൻഎംബിഐ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി 31 വരെ രജിസ്ട്രേഷൻ പുതുക്കാൻ അവസരമുണ്ട്.
ഇതിനോടകം തന്നെ 37,000 നഴ്സുമാരും മിഡ്വൈഫുമാരും രജിസ്ട്രേഷൻ പുതുക്കിയിട്ടുണ്ട്. പുതുക്കാത്തവർക്ക് ഓൺലൈനായി നടപടിക്രമങ്ങൾ പൂർത്തിയാക്കാം. നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവർ 0818 200 116 (+353 818 200 116) എന്ന നമ്പറിലോ regservices@nmbi.ie എന്ന ഇമെയിൽ വിലാസത്തിലോ കസ്റ്റമർ കെയർ ടീമിനെ ബന്ധപ്പെടണം.
Discussion about this post

