കോർക്ക്: കൗണ്ടി കോർക്കിൽ ഗോൾഫ് കോഴ്സിൽ നിന്നും മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. 20 വയസ്സുള്ള യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു മാക്റൂം ഗോൾഫ് ക്ലബ്ബിൽ വച്ച് മൃതദേഹം കണ്ടെത്തിയത്.
സ്ഥലം സാങ്കേതിക പരിശോധനകൾക്കായി സീൽ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
Discussion about this post

