ഡബ്ലിൻ: ഡബ്ലിനിലെ ബ്രേയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവരുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് ബ്രിഡ്ജിഡ് ‘ബിഡ്ഡി’ ഒ’ബ്രിയനെയും പങ്കാളി ജെയിംസ് മക്ഗിനെയും കോയിസ് കെയ്ൻ എസ്റ്റേറ്റിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് വർഷം മുൻപ് ഡബ്ലിനിൽ ഉണ്ടായ തീപിടിത്തത്തിൽ ദമ്പതികൾക്ക് ഇരു കുട്ടികളെയും നഷ്ടമായിരുന്നു. ഇതിന് പിന്നാലെ വലിയ ദു:ഖത്തിലായിരുന്നു ഇരുവരും. ഇവർ മരിച്ചത് എങ്ങനെയെന്ന കാര്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾക്കായി പോലീസ് കാത്തിരിക്കുകയാണ്.

