ഡബ്ലിൻ: ഗാർഡയ്ക്ക് നേരെ ആക്രമണം നടത്തിയ സിനിമാ- ടെലിവിഷൻ ടെക്നിഷ്യന്‍ തടവ് ശിക്ഷ. രണ്ടര വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പോലീസിനെ കണ്ട ഇയാൾ മേൽക്കൂരയ്ക്ക് മുകളിൽ കയറി ഇവർക്ക് നേരെ റൂഫ് ടൈലുകൾ എറിയുകയായിരുന്നു.
32 വയസ്സുളള മാർട്ടിൻ കണ്ണിംഗ്ഹാമാണ് കേസിലെ പ്രതി. ബ്ലാഞ്ചാർഡ്സ് ടൗൺ സ്വദേശിയാണ് ഇയാൾ. ഇന്നലെ ഇയാളെ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിരുന്നു. 2025 സെപ്തംബറിൽ ആയിരുന്നു ഇയാൾ ഉൾപ്പെട്ട സംഭവം ഉണ്ടായത്. മദ്യ ലഹരിയിൽ ഇയാൾ അയൽവാസികളുടെ വീടിന്റെ മേൽക്കൂരയിൽ കയറി നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്.
Discussion about this post

