ഡബ്ലിൻ: അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ ബ്രിട്ടീഷ് ബാങ്കിംഗ് ഗ്രൂപ്പായ ബാർക്ലേസ്. തത്സ്ഥാനത്തേയ്ക്ക് കൂടുതൽ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിന്റെ ഫലമായി ഈ വർഷം ഏകദേശം അയ്യായിരം പേർക്ക് ആയിരിക്കും ജോലി നഷ്ടമാകുക. ആഗോള തലത്തിലുള്ള തൊഴിലാളികളുടെ അഞ്ച് ശതമാനം വരുമിത്.
കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ബാർക്ലേസിലെ ആഗോളതലത്തിൽ ആകെ 93,000 ജീവനക്കാരാണ് ഉള്ളത്. ഈ വർഷം പകുതിയിൽ കമ്പനി 1000 തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. ഇനി 4000 തസ്തികകൾ കൂടി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഡെവലപ്പർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് കമ്പനിയുടെ തീരുമാനം പ്രതിലൂകമായി ബാധിക്കുക.

