ബെൽഫാസ്റ്റ്: ജയന്റ് കോസ്വേയിലെ നാണയങ്ങൾ നീക്കം ചെയ്യാൻ ചിലവഴിച്ചത് വൻതുക. വടക്കൻ അയർലൻഡിലെ പരിസ്ഥിതി വകുപ്പ് ഇതിനായി 39,000 പൗണ്ട് അഥവാ 46,500 യൂറോയാണ് ചിലവാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ചിലയിടങ്ങളിൽ പാതയ്ക്ക് ക്ഷതം സംഭവിക്കുമെന്നതിനാൽ നാണയങ്ങൾ നീക്കം ചെയ്യാതെ സൂക്ഷിച്ചതായി വകുപ്പ് അറിയിച്ചു.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് ജയന്റ് കോസ്വേയ്. ഇവിടെ നാണയം സ്ഥാപിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. ഇതേ തുടർന്നാണ് ഇവിടെയെത്തുന്ന സന്ദർശകൾ പാറകളിൽ നാണയങ്ങൾ നിക്ഷേപിക്കുന്നത്. എന്നാൽ ഇത് പാറകൾക്ക് വലിയ നാശം വരുത്തുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പാറകളിൽ നിന്നും അവ നീക്കം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ ചില ഭാഗങ്ങളിൽ നാണയങ്ങൾ നീക്കം ചെയ്യുമ്പോൾ പാറകൾക്ക് വിള്ളൽ ഉൾപ്പെടെ സംഭവിക്കുന്നുണ്ട്. അതിനാലാണ് ഒരു ഭാഗം അധികൃതർ ഒഴിവാക്കിയത്. പാറകളിൽ നാണയങ്ങൾ നിക്ഷേപിക്കരുതെന്ന് സന്ദർശകർക്ക് നിർദ്ദേശമുണ്ട്.

