ഡബ്ലിൻ: ക്രമസമാധാന പാലത്തിന് അയർലൻഡിലെ ഗാർഡകൾക്ക് ഇനി ടേസറുകളും. ഇത് സംബന്ധിച്ച നിർദ്ദേശം നീതി മന്ത്രി ജിം ഒ കെല്ലഗൻ ഇന്ന് മന്ത്രിസഭയിൽ അവതരിപ്പിക്കും. അംഗീകാരം ലഭിച്ചാൽ ഉദ്യോഗസ്ഥർക്ക് ഉപകരണം കൈമാറും. ഗാർഡകൾ ടേസറുകൾ ഉപയോഗിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്.
ഇതിനോടകം തന്നെ 128 ഫ്രണ്ട്ലൈൻ ഗാർഡകൾക്ക് ടേസറുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകിയിട്ടുണ്ട്. തുടക്കത്തിൽ ആറ് മാസത്തേയ്ക്കുള്ള പൈലറ്റ് പദ്ധതി എന്ന തരത്തിലാണ് ഗാർഡകൾക്ക് ടേസറുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്നത്. പിന്നീട് വിലയിരുത്തിയ ശേഷം പദ്ധതി വ്യാപിപ്പിക്കും. ഡബ്ലിൻ, വാട്ടർഫോർഡ്, കിൽക്കെന്നി എന്നിവിടങ്ങളിൽ മൂന്ന് ഡിവിഷനുകളിലാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post

