ലൗത്ത്: ലൗത്തിലെ ദ്രോഗെഡയിൽ നിന്നും കാണാതായ കൗമാരക്കാരനായി തിരച്ചിൽ തുടർന്ന് പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 18 മുതലാണ് കുട്ടിയെ കാണാതെ ആയത്.
13 കാരനായ ഇസാം രാരിസിനെ ആണ് കാണാതെ ആയത്. അഞ്ച് അടി 8 ഇഞ്ചാണ് കുട്ടിയുടെ ഉയരം. ബ്രൗൺ നിറത്തിലുള്ള കണ്ണുകളും കറുത്ത മുടിയും ഉണ്ട്. 18 ന് രാത്രി 9.15 നാണ് അവസാനമായി കുട്ടിയെ കണ്ടത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ പോലീസിനെ അറിയിക്കേണ്ടതാണ്.
Discussion about this post

