ഡബ്ലിൻ: അയർലൻഡിൽ നാളെ മുതൽ മിനിമം ശമ്പളത്തിൽ വർധനവ്. സർക്കാരിന്റെ ബജറ്റ് തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ശമ്പളത്തിൽ നാളെ മുതൽ വർധനവ് ഉണ്ടാകുന്നത്. നാളെ മുതൽ മണിക്കൂറിന് 14.15 യൂറോ ആയിരിക്കും മിനിമം വേതനം. നേരത്തെ ഇത് 13.50 യൂറോ ആയിരുന്നു. അതേസമയം വേതനം വർധിപ്പിക്കുന്നത് നിരവധി പേർക്കാണ് ആശ്വാസമാകുക.
സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഒരുപോലെ ഈ മാറ്റം ബാധകമാകും. പൊതുമേഖലയിൽ കുറഞ്ഞ ശമ്പള പരിധിയിലെ വർധന പൊതുവായ അടിസ്ഥാനമായി തുടരും. അതേസമയം അയർലൻഡിൽ പുതിയ പെൻഷൻ എൻറോൾമെന്റ് പദ്ധതിയും നാളെ മുതൽ നടപ്പിലാക്കി തുടങ്ങും.
Discussion about this post

