ഡബ്ലിൻ: ഐപിആർ കാർഡ് കാലഹരണപ്പെട്ടവർക്ക് താത്കാലിക സൗകര്യം ഒരുക്കി ഐറിഷ് സർക്കാർ. നീതിന്യായ മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. 2025 ഡിസംബർ 8 നും 2026 ജനുവരി 31 നും ഇടയിൽ അയർലൻഡിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്കാണ് അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്യുന്നതിനുള്ള അനുമതിയുള്ളത്. കാലാവധി കഴിഞ്ഞ ഐപിആർ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് നിയമ വിരുദ്ധമാണ്.
അതേസമയം ജനുവരി 31 ന് ശേഷം ഈ ഇളവ് ലഭിക്കുകയില്ല. അതിനാൽ കാലാവധിയ്ക്ക് മുൻപ് തന്നെ ഐപിആർ പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം. അപേക്ഷിച്ച തിയതി, OREG നമ്പർ എന്നിവ വിശദമാക്കുന്ന അപേക്ഷയുടെ രസീത് സഹിതം ഐപിആറിന് അപേക്ഷിച്ചിട്ടുണ്ടെന്ന് തെളിയിക്കണം.
Discussion about this post

