കോർക്ക്: കോർക്കിൽ അപകടത്തിൽ മരിച്ച ഇടുക്കി സ്വദേശി ജോയ്സ് തോമസിന് കണ്ണീരോടെ വിട നൽകി മലയാളി സമൂഹം. മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി. ഇടുക്കി കമ്പംമെട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഫെർമോയിയിലുള്ള റൊണെയ്ൻസ് ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യൂ കെ -യൂറോപ്പ് -ആഫ്രിക്കാ ഭദ്രാസന മെത്രാപ്പോലീത്ത ബിഷപ്പ് എബ്രഹാം മാർ സ്റ്റെഫാനോസിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രാർത്ഥനാ ശുശ്രൂഷകൾ. സീറോ മലബാർ സഭയുടെ കോർക്കിലെ വികാരി ഫാ.ജിൽസൺ കോക്കണ്ടത്തിൽ അടക്കമുള്ളവർ പ്രാർത്ഥനകളിൽ പങ്കെടുത്തു. അതേസമയം ജോയ്സിന്റെ കുടുംബത്തിനായി നടത്തിയ ധനസമാഹരണം വഴി ഒരു കോടി രൂപയിലധികം രൂപ ലഭിച്ചു.

