ഡബ്ലിൻ: നഗരത്തിൽ 20 കാരന് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന് ദൃക്സാക്ഷികളായവർ ഉടനെ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് ഡബ്ലിനിൽ 20 കാരന് നേരെ ആക്രമണം ഉണ്ടായത്.
കിൽക്രോണൻ വ്യൂവിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ 20 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് നിയമത്തിലെ നാലാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post