പാലക്കാട്: പാലക്കാട്ട് ശോഭസുരേന്ദ്രനെതിരെ എതിരാളികൾ കെട്ടിച്ചമച്ച നാടകത്തിന്റെ ആദ്യദൃശ്യങ്ങൾ കിട്ടിയത് മീഡിയ വൺ ചാനലിനെന്ന് ആരോപണം. ഈ തിരക്കഥയിൽ മീഡിയ വൺ റിപ്പോർട്ടർക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. ഈ റിപ്പോർട്ടർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.
‘ സ്വന്തം അമ്മയുടെ പ്രായമുള്ള എന്നെ നോക്കി ഒരു ചെറുപ്പക്കാരൻ ലൈംഗികാധിക്ഷേപ ചേഷ്ടകൾ കാണിക്കുമ്പോൾ അത് ചോദിക്കാൻ ഞാൻ ഇറങ്ങണ്ടേ .കഴിഞ്ഞ ദിവസം രാത്രി ഞാൻ താമസിക്കുന്ന വീടിന് മുന്നിൽ രാത്രി 11.30 ക്ക് എന്തിനാണ് അവൻ വന്നത്. ആരായിരുന്നു അവന്റെ കൂടെ ഉണ്ടായിരുന്നത് . വിനീഷ് സർഗ എന്ന യുവാവാണ് അവനൊപ്പം ആ കാറിൽ ഉണ്ടായിരുന്നത് . പൊലീസ് 420 കേസ് ഇട്ടിട്ടുള്ള ആളാണ് .
കോർപ്പറേറ്റീവ് സഹകരണ സംഘത്തിൽ ജനങ്ങളെ പറ്റിച്ച ആളാണ്. എന്തായാലും സ്വപ്നപദ്ധതികളൊക്കെ വളരെ വിശേഷമായി അരങ്ങേറി . ഈ തെരഞ്ഞെടുപ്പിൽ 35000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും . പത്താം തീയതി കഴിയുമ്പോൾ കളി മാറും . പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പം എന്നും ഞാൻ ഉണ്ടാകും .കഴിഞ്ഞ 30 വർഷമായി പൊതുപ്രവർത്തനം നടത്തുന്ന എന്നെ തകർക്കാൻ മറ്റൊരു മാധ്യമപ്രവർത്തകനും ശ്രമിച്ചിട്ടില്ല . പത്താം തീയതിയ്ക്ക് ശേഷം ഞാൻ എല്ലാ തെളിവുകളുമായി വരും “ എന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.

