ഡബ്ലിൻ: താലയിൽ നിന്നും യുവതിയെ കാണാതായി. 23 വയസ്സുള്ള അബിഗെയ്ൽ കോസ്റ്റെല്ലോയെ ആണ് കാണാതായത്. യുവതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ഗാർഡയുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
താലയിലെ വീട്ടിൽ നിന്നാണ് 23 വയസ്സുള്ള യുവതിയെ കാണാതായിരിക്കുന്നത്. ഒക്ടോബർ 23 നാണ് പെൺകുട്ടിയെ കാണാതായത് എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കാണാതാവുന്നതിന് തലേന്ന് ഉച്ചയ്ക്ക് യുവതി ഡബ്ലിൻ 1 ലെ ഒ കോണൽ സ്ട്രീറ്റിൽ എത്തിയിരുന്നു. ഏകദേശം അഞ്ചടി അഞ്ച് ഇഞ്ചാണ് അബിഗെയ്ലിന്റെ ഉയരം. മെലിഞ്ഞ ശരീരവും കടും തവിട്ട് നിറത്തിലുള്ള മുടിയും യുവതിയ്ക്കുണ്ട്. തവിട്ട് നിറത്തിലുള്ള കണ്ണുകളാണ് യുവതിയ്ക്കുള്ളത്.

