കോർക്ക്: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ പാർട്ടിയായ ഫിൻ ഗെയ്ലിന്റെ വാർഷിക സമ്മേളനം കോർക്കിൽ. കോർക്ക് യൂണിവേഴ്സിറ്റി കോളേജ് പരിപാടിയ്ക്ക് വേദിയാകും. മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം ആയിരിക്കും സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയം.
പാർട്ടിയുടെ ഭാവി, ഏകീകൃത അയർലൻഡ് നയം, വ്യക്തിത്വത്തിന്റെ അവലോകനം എന്നിവ സമ്മേളനത്തിൽ ചർച്ചയാകും. പാർട്ടിയുടെ ഏകീകൃത അയർലൻഡ് നയത്തെക്കുറിച്ച് 1200 അംഗങ്ങൾ 450 ലധികം പ്രമേയങ്ങൾ ചർച്ച ചെയ്യും. മാറ്റം സംഭവിച്ചാൽ അത് സാമ്പക്കിക, സാംസ്കാരിക മേഖലകളെ എങ്ങനെ ബാധിക്കും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ചർച്ച. പാർട്ടിയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് നേതാക്കൾ വിലയിരുത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിലായിരിക്കും ഇക്കാര്യം ചർച്ചയാകുക. ഇന്ന് ആരംഭിക്കുന്ന വാർഷിക സമ്മേളനത്തിന് നാളെ പരിസമാപ്തിയാകും.

