കാർലോ: കാർലോ ടൗണിൽ വെടിവയ്പ്പ് ഉണ്ടായ സൂപ്പർമാർക്കറ്റും പരിസരവും സീൽ ചെയ്ത് പോലീസ്. കാർലോയിലെ ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിലെ ടെസ്കോ സൂപ്പർമാർക്കറ്റിലായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. പരിശോധനയുടെയും സുരക്ഷയുടെയും ഭാഗമായിട്ടാണ് ഷോപ്പിംഗ് മാളും പരിസരവും അടച്ചിട്ടിരിക്കുന്നത്. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇന്നലെ വൈകീട്ടോടെയാണ് ടെസ്കോ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്പ് ഉണ്ടായത്. തോക്കുമായി എത്തിയ അക്രമി ചുറ്റിലും വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ സ്വയം വെടിയുതിർത്തു. സംഭവത്തിൽ ഒരു പെൺകുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post

