റോസ്കോമൺ: റോസ്കോമണിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. റോസ്കോമൺ സ്വദേശിയായ
യെവ്ഹെൻ ഷുട്ട്കോയാണ് കേസിലെ പ്രതി. 30 വയസ്സുള്ള ജോർദൻ നെവിൻ ആണ് ജനുവരി 1 ന് ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
1997 ലെ വ്യക്തികൾക്കെതിരായ മാരകമല്ലാത്ത കുറ്റകൃത്യങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 4 പ്രകാരമാണ് യെവ്ഹെൻ ഷുട്ട്കോയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യം പോലീസ് കോടതിയെ അറിയിച്ചു. റോസ്കോമൺ ജില്ലാ കോടതിയ്ക്ക് മുൻപാകെ ആയിരുന്നു യുവാവിനെ ഹാജരാക്കിയത്. ഇയാളെ ജനുവരി 9 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Discussion about this post

