അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. യുവാവിനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് പോർട്ട്ടൗണിലെ ലഫ്ഗാൽ റോഡിൽ യുവാവിനെ അവശനിലയിൽ കണ്ടത്.
നീല നിറത്തിലുള്ള സ്കോഡ ഒക്ടാവിയ വാഹനമാണ് ഇടിച്ച് തെറിപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ വിശദാംശങ്ങൾ തേടി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

