കോർക്ക്: കോർക്കിൽ വഴിയരികിൽ വയോധികൻ മരിച്ച സംഭവത്തിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 77 കാരനും ബല്ലിനാഡിയിലെ താമസക്കാരനുമായ ഗസ് ഡെംപ്സിയാണ് മരിച്ചത്.
രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം എന്നാണ് പോലീസ് പറയുന്നത്. ഈ സമയം അതുവഴി കടന്ന് പോയ ആരെങ്കിലും സംഭവം കണ്ടിട്ടുണ്ടെങ്കിൽ വിവരം അറിയിക്കണം. ആറ് മണി സമയത്ത് അതുവഴി കടന്ന് പോയ വാഹനയാത്രികരോട് ക്യാമറ പരിശോധിക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സമീപവാസികളോട് സിസി ക്യാമറ ദൃശ്യങ്ങൾ ഏൽപ്പിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post

