ഡബ്ലിൻ: ഈ സീസണിൽ സീൽഗ് മിചിൽ സന്ദർശകർക്ക് തുറന്ന് നൽകുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സന്ദർശകരെ ഇവിടേയ്ക്ക് എത്തിക്കുന്ന ബോട്ട് ഓപ്പറേറ്റർമാർക്ക് മതിയായ രേഖകൾ ഇനിയും ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ് സീൽഗ് മിചിൽ.
പൊതുമരാമത്ത് കാര്യാലയത്തിന്റെ രേഖകൾ ആണ് ബോട്ട് ഓപ്പറേറ്റർമാർക്ക് ലഭിക്കാൻ ഉള്ളത്. ഈ ആഴ്ചയോടെ സീൽഗ് മിചിലേക്കുള്ള ബോട്ട് സർവ്വീസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പെർമിറ്റുകൾ നൽകാതിരുന്നതിനെ തുടർന്ന് ഇത് വൈകുകയായിരുന്നു. സംഭവത്തിൽ ബോട്ട് ഓപ്പറേറ്റർമാർ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ട്. അതേസമയം ഈ സീസണിൽ സീൽഗ് മിചിൽ തുറന്ന് നൽകാത്തത് ആളുകളിൽ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

