ഡബ്ലിൻ: ഭവന ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ട് ഐറിഷ് സർക്കാർ. ഈ വർഷം സോഷ്യൽ ഹോമുകളുടെ കാര്യത്തിൽ ലക്ഷ്യമിട്ടതിലും 30 ശതമാനം മാത്രം പൂർത്തിയാക്കാനേ സർക്കാരിന് കഴിഞ്ഞുള്ളൂ. ആദ്യ ഒൻപത് മാസങ്ങളിലെ കണക്കാണ് ഇത്. ഭവന വകുപ്പാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഈ വർഷം ജൂലൈ മുതൽ സെപ്തംബർവരെയുള്ള മൂന്ന് മാസങ്ങളിൽ 1605 സോഷ്യൽ ഹോമുകൾ കൈമാറി. ഇതിൽ 1330 എണ്ണം പുതുതായി നിർമ്മിച്ചു. 120 എണ്ണം പിടിച്ചെടുത്തവയും 155 എണ്ണം ലീസിംഗ് പ്രോഗ്രാം വഴിയുമാണ് ലഭിച്ചത്. ഈ വർഷം 3143 പുതിയ സോഷ്യൽ ഹോമുകൾ നിർമ്മിച്ചു.
Discussion about this post

