ഡബ്ലിൻ: ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ ഉപയോഗിക്കാത്തതിൽ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിന് (എച്ച്എസ്ഇ) വിമർശനം. ഡെയിലിൽ ലേബർ പാർട്ടി നേതാവ് ഇവാണ ബാസിക് ആണ് വിമർശനം ഉന്നയിച്ചത്. അയർലൻഡിൽ ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എച്ച്എസ്ഇയുടേത് നിരുത്തരവാദപരമായ സമീപനം ആണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യ വ്യാപകമായി 200 ഓളം ഒഴിഞ്ഞ കെട്ടിടങ്ങളാണ് എച്ച്എസ്ഇയുടെ ഉടമസ്ഥതയിൽ ഉള്ളത്. ആരോഗ്യപരിപാലനത്തിനോ താമസസ്ഥലത്തിനോ ഇത് എച്ച്എസ്ഇ നാളിതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്.
Discussion about this post

