ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ആദ്യ ക്രിസ്തുമസ് ബേബിയായി മലയാളി ദമ്പതികളുടെ പെൺകുഞ്ഞ്. തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനു മാത്യു- ജസ്ന ആന്റണി ദമ്പതികളുടെ മകൾ മീറ മരിയ മനുവാണ് ക്രിസ്തുമസ് ദിനത്തിൽ ജനിച്ചത്. ഡിസംബർ 25 ന് പുലർച്ചെ 12.25 ഓടെയായിരുന്നു മീറയുടെ ജനനം.
ഡണ്ടൊണാൾഡിലെ അൾസ്റ്റർ ആശുപത്രിയിൽ ആണ് മീറ ജനിച്ചത്. ക്രിസ്തുമസ് ദിനത്തിലെ ആദ്യ കുഞ്ഞിന് ആശുപത്രി അധികൃതരും വൻ സ്വീകരണം നൽകി. ഡിസംബർ 29 ന് ആയിരുന്നു ജസ്നയുടെ പ്രസവം ഡോക്ടർമാർ നിശ്ചയിച്ചിരുന്നത്. എന്നാൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 24 ന് അർധരാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മീറ.
Discussion about this post

