തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ആരോഗ്യമന്ത്രി വീണ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ . മാർച്ച് 2 വരെയുള്ള അവരുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മെഡിക്കൽ ബോർഡിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നാല് ദിവസം പൂർണ്ണ വിശ്രമം എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ തുടർന്നും കഴിക്കണം. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർചികിത്സ നിർദ്ദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
നിലവിൽ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ല എന്ന് കഴിഞ്ഞ ദിവസത്തെ മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കെഎസ്യു പ്രതിഷേധത്തിനിടെയാണ് മന്ത്രിയ്ക്ക് പരിക്കേറ്റത്.

