കൊച്ചി : കഞ്ചാവ് കൈവശം വച്ചതിന് നടൻ ടിനി ടോമിന്റെ മകൻ അടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഹിൽ പാലസ് പോലീസാണ് ആദം, അമിക്, കാർത്തിക് എന്നിവരെ അറസ്റ്റ് ചെയ്തത് . വ്യാഴാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് നാല് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത് .
സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് പേരെയും കണ്ട പോലീസ് ഇവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ യുവാക്കൾ പരിഭ്രാന്തരായതോടെ പോലീസ് ദേഹപരിശോധന നടത്തി. പ്രതികളിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് ചെറിയ പൊതി കഞ്ചാവ് കണ്ടെടുത്തു. പ്രതികൾക്ക് 20 നും 26 നും ഇടയിൽ പ്രായമുണ്ട്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Discussion about this post

