ഡബ്ലിൻ: ഹോളിഡേ ഹോമിന്റെ നിർമ്മാണത്തിന് ബ്രോഡ്കാസ്റ്ററും പോഡ്കാസ്റ്ററുമായ മെരിയഡ് റോണന്‍ അനുമതി. വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിലാണ് ആസൂത്രണ അനുമതി നൽകിയത്. പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ മറികടന്നുകൊണ്ടാണ് കൗൺസിൽ നിർമ്മാതാക്കൾക്ക് അനുകൂലമായി തീരുമാനം എടുത്തിരിക്കുന്നത്.
ടൂറിസം ഹോട്ട്സ്പോട്ടായ ഡൺമോർ ഈസ്റ്റിലാണ് ഹോളിഡേ ഹോം നിർമ്മിക്കാൻ മെരിയഡിനും ലൂയിസ് റോണനും പദ്ധതിയിട്ടിരിക്കുന്നത്. പ്രമുഖ ആർക്കിടെക്റ്റ് ഡെർമോണ്ട് ബാനന്റെ സഹായം ഇവർക്കുണ്ട്.
Discussion about this post

