ഡബ്ലിൻ: സർക്കാർ ലക്ഷ്യമിടുന്നത് പോലെ അയർലന്റിൽ പ്രതിവർഷം 50,000 വീടുകൾ വരെ നിർമ്മിക്കാൻ സാധിക്കുമെന്ന് ഉയിസ് ഐറാൻ. എന്നാൽ അതിന് പണം മാത്രമല്ല മറ്റ് ഘടകങ്ങളും ആവശ്യമായിട്ടുണ്ട്. പദ്ധതികൾ സമയബന്ധിതമായി ചെയ്തുകൊടുക്കുന്നതിൽ ഉയിസ് ഐറാന് മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ടെന്നും ഉയിസ് ഐറാൻ അസെറ്റ്സ് സ്ട്രാറ്റജി മാനേജർ ഏയ്ഞ്ചല റയാൻ പറഞ്ഞു.
സർക്കാറുമായി കരാറിലേർപ്പെട്ടത് പോലെ 30,000 ലധികം വീടുകൾ നിർമ്മിച്ച് നൽകാൻ ഉയിസ് ഐറാന് സാധിക്കും. ഇതിനായുള്ള ഫണ്ട് തങ്ങളുടെ പക്കലുണ്ട്. എന്നാൽ കൂടുതൽ വീടുകൾ നിർമ്മിക്കണം എങ്കിൽ അതിന് ഫണ്ടിംഗ് വർദ്ധിപ്പിക്കേണ്ടതുണ്ട്.
50,000 വീടുകൾക്കായി അധികപണം ആവശ്യമുണ്ട്. പണം മാത്രമല്ല പ്ലാനുകളിലെ നവീകരണം ഉൾപ്പെടെ മറ്റ് പലതും ആവശ്യമാണ്. നിർമ്മാണ പദ്ധതികളിൽ സർക്കാരിന്റെ പൂർണ പിന്തുണ ആവശ്യമായിവരുന്നുണ്ടെന്നും ഏയ്ഞ്ചല ഐറാൻ വ്യക്തമാക്കി.

