ഡബ്ലിൻ: യുഎന്നിന്റെ സഹായ സംഘടനയെ ലക്ഷ്യമിട്ട് ഇസ്രായേൽ കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ അയർലൻഡും. നടപടിയെ ശക്തമായി അപലപിച്ചു. അയർലൻഡ് ഉൾപ്പെടെ ഏഴ് യൂറോപ്യൻ രാജ്യങ്ങളാണ് നിയമങ്ങൾക്കെതിരെ രംഗത്ത് വന്നത്.
ഐക്യരാഷ്ട്രസഭയുടെ നിയർ ഈസ്റ്റിലെ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻആർഡബ്ല്യുഎയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം എന്ന് അയർലൻഡ് വിദേശകാര്യവകുപ്പ് വ്യക്തമാക്കി. പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വെള്ളം, വൈദ്യുതി, ആശയവിനിമയം എന്നിവയ്ക്ക് പുതിയ നിയമം തടസ്സം സൃഷ്ടിക്കുമെന്നും വിദേശകാര്യവകുപ്പ് ചൂണ്ടിക്കാട്ടി.
Discussion about this post

