ഡബ്ലിൻ: ഗ്ലാസുകൊണ്ട് എറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റയാൾ ആശുപത്രിയിൽ. 50 ലേറെ പ്രായമുള്ള വ്യക്തിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.
ഓസ്കർ ട്രായ്നർ റോഡിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. നിലവിൽ അദ്ദേഹം ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് 6.20 മുതൽ ഏഴ് മണിവരെ പ്രദേശത്ത് ഉണ്ടായിരുന്നവർ സംഭവം കണ്ടിട്ടുണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് ഗാർഡ ആവശ്യപ്പെട്ടു.
Discussion about this post

