ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഷംറോക്ക് ചെടി സമ്മാനിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആയിരുന്നു ഉപഹാരം സമ്മാനിച്ചത്. തന്നെ സംബന്ധിച്ച് ഏറെ സവിശേഷതകളുള്ള സമയമാണ് ഇതെന്ന് ഉപഹാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ട്രംപ് പ്രതികരിച്ചു. മൂന്ന് ഇലകളുള്ള ഒരു ചെറിയ ക്ലോവർ ചെടിയാണ് ഷംറോക്ക്. അയർലൻഡിന്റെ ദേശീയ ചിഹ്നമായി ഇത് ഉപയോഗിക്കുന്നു.
മാധ്യമപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരധി പേരായിരുന്നു ഉപഹാരം നൽകുന്ന ചടങ്ങിൽ പങ്കെടുത്തത്. അറ്റോർണി ജനറൽ പാം ബോണ്ടി, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ എന്നിവരും ചടങ്ങിന്റെ ഭാഗമായി.
Discussion about this post

