ബെൽഫാസ്റ്റ്: സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ഫെസ്റ്റ് സംഘടിപ്പിച്ചു. മാർച്ച് ഏഴ് ശനിയാഴ്ച ആയിരുന്നു പരിപാടി. സീറോ മലബാർ സഭ ബെൽഫാസ്റ്റ് റീജിയണൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു.
ബെൽഫാസ്റ്റിലെ ഓൾ സെയിന്റ്സ് കോളേജിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബൈബിൾ ഫെസ്റ്റ് ഡയറക്ടർഫാ. ജെയിൻ മണ്ണത്തുകാരൻ പരിപാടിയ്ക്ക് നേതൃത്വം നൽകി. ബെൽഫാസ്റ്റ്, ആൻട്രിം, പോർട്ടഡൗൺ, ഡെറി, ലിസ്ബേൺ, ന്യൂറി എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരാണ് പരിപാടിയുടെ ഭാഗമായത്.
Discussion about this post

