കോർക്ക്: വാട്ടർഫോർഡ് തീരത്ത് നിന്നും മൃതദേഹാവശിഷ്ടം ലഭിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഏപ്രിലിൽ ബോട്ടിൽ നിന്നും വീണ് കാണാതായ ആളുടെ മൃതദേഹം ആണ് ലഭിച്ചതെന്നാണ് ഐറിഷ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കുന്നത്. ഇയാൾക്ക് ഏകദേശം 50 വയസ്സിന് അടുത്ത് പ്രായം വരുമെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രിൽ 20 ന് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് രണ്ട് ദിവസം അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഐറിഷ് കോസ്റ്റ്ഗാർഡ് നൽകുന്ന വിവരം. അതേസമയം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ ഐറിഷ് കോസ്റ്റ്ഗാർഡിന്റെ നിഗമനം ഉറപ്പിക്കാൻ സാധിക്കുകയുളളു. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post

