ബെൽഫാസ്റ്റ്: മനുഷ്യക്കടത്ത് കേസ് പ്രതിയെ നോർതേൺ അയർലന്റിലേക്ക് നാടുകടത്തി ജർമ്മനി. 40 വയസ്സുകാരനെയാണ് നോർതേൺ അയർലന്റ് പോലീസിന് കെെമാറിയത്. ഇയാളുടെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായതായി നോർതേൺ അയർലന്റ് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 12 ന് ആയിരുന്നു ഇയാൾ മ്യൂണിച്ചിൽ വച്ച് അറസ്റ്റിലായത്. ഇതിന് ശേഷം ജയിലിലായിരുന്നു ഇയാൾ. 2017 ലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നോർതേൺ അയർലന്റിലും കേസ് നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ഉടൻ ആരംഭിക്കും. 40 കാരനെ ബെൽഫാസ്റ്റ് കോടതിയിൽ ഹാജരാക്കും.
Discussion about this post

