ഡബ്ലിൻ: അയർലൻഡിലെ ഐപിഎസ് സെന്ററുകളിൽ കഴിയുന്ന 10,000 അഭയാർത്ഥികൾക്ക് സ്വന്തം നിലയിൽ താമസസൗകര്യം നൽകിയതായി സർക്കാർ. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാർലമെന്ററി ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് പതിനായിരം അഭയാർത്ഥികൾക്കാണ് സർക്കാർ താമസസൗകര്യം നൽകിയത്. ഇതിൽ കഴിഞ്ഞ വർഷം മാത്രം നാലായിരം പേർ മാറി താമസിച്ചതായും കെല്ലഗൻ വ്യക്തമാക്കി. അതേസമയം മന്ത്രിയുടെ വെളിപ്പെടുത്തലിൽ വലിയ വിമർശനമാണ് ഉയരുന്നത്. നിലവിൽ നിരവധി ഐറിഷ് പൗരന്മാരാണ് വീടില്ലാതെ വലിയ ബുദ്ധിമുട്ട് നേരിടുന്നത്. ഇവർക്ക് പുറമേ അയർലൻഡിലേക്ക് ജോലി തേടിയെത്തിയവരും വീടില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിനിടെയാണ് അഭയാർത്ഥികൾക്ക് സർക്കാർ ഇത്രയും സൗകര്യം ഒരുക്കി നൽകുന്നത്.

