ബെൽഫാസ്റ്റ്: ഗോൾഫ് ഓപ്പൺ ചാമ്പ്യൻഷിപ്പ് നോർതേൺ അയർലൻഡിന്റെ വരുമാനത്തെ സ്വാധീനിക്കുമെന്ന് പഠനം. ചാമ്പ്യൻ ഷിപ്പ് നോർതേൺ അയർലൻഡിന്റെ ഖജനാവിന് 280 മില്യൺ പൗണ്ടിന്റെ അധിക നേട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ ഗോൾഫ് ഗെയിം അയർലൻഡിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്തു നൽകുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
ടൂർണമെന്റിന്റെ ആതിഥേയരായ ആർ ആൻഡ് എയും ടൂറിസം വകുപ്പും ചേർന്ന് നിയോഗിച്ച സ്വതന്ത്ര ഗവേഷണ ഏജൻസിയാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയിരിക്കുന്നത്. റോയൽ പോർട്ട്രഷ് ഗോൾഫ് ക്ലബ്ബിലെ ജൂലൈയിലെ മത്സരം വടക്കൻ അയർലണ്ടിൽ ഏകദേശം 90 മില്യൺ പൗണ്ടിന്റെ സാമ്പത്തിക സ്വാധീനം ചെലുത്തിയെന്നും ഗവേഷണം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

