ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ഇ- സ്കൂട്ടർ അപകടം. പെൺകുട്ടിയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി 8.20 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
സുർ-റോൺ ടൈപ്പ് ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്. പെൺകുട്ടിയെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ ദൃക്സാക്ഷികളോട് ബന്ധപ്പെടാൻ പോലീസ് നിർദ്ദേശിച്ചു.

