കെറി: കൗണ്ടി കെറിയിലെ വാലൻഷ്യ ദ്വീപിനടുത്തുള്ള കടൽത്തീരത്ത് നിന്ന് അപൂർവ്വയിനം മുത്തുച്ചിപ്പിയെ കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഇനത്തെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഫാൻ മസൽ അല്ലെങ്കിൽ ആട്രിന ഫ്രാഗിലിസ് എന്നാണ് ഇവ അറിയപ്പെടുന്നത്.
സീ സിനർജി മറൈൻ അവയർനെസ്, റിസർച്ച് ആൻഡ് ആക്ടിവിറ്റി സെന്റർ, എന്നിവയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ഇതിനിടെയാണ് മുത്തുച്ചിപ്പിയെ കണ്ടെത്തിയത്. 25 സെന്റീമീറ്റർ വീതിയും 20 സെന്റീമീറ്റർ ഉയരവുമാണ് പരിശോധനയിൽ കണ്ടെത്തിയത്. ചിപ്പിയുടെ മൂന്നിൽ രണ്ട് ഭാഗവും ചെളിയിൽ ആഴ്ന്ന നിലയിൽ ആയിരുന്നു.
Discussion about this post

