വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിനിടയാക്കിയ തീവയ്പ്പിൽ കസ്റ്റഡിയിലായവർക്കെതിരെ കേസ് എടുത്തു. യുവതിയും യുവാവുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച ആയിരുന്നു ഇരുവരെയും സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്.
21 കാരിയായ സിയാൻ സ്റ്റേസി, വാട്ടർഫോർഡ് സ്വദേശിനിയും 31 കാരിയുമായ ജെസീക്ക ഡാൽടൺ എന്നിങ്ങനെയാണ് കസ്റ്റഡിയിലായവരുടെ പേരുകൾ. ഇവരെ ഇന്നലെ വൈകീട്ട് ക്ലോൺമെൽ ജില്ലാ കോടതിയിൽ ഹാജരാക്കി. ഇവർക്കെതിരെ ഗുരുതരമായി പരിക്കേൽപ്പിക്കൽ, ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തൽ, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post

