റോസ്കോമൺ: കൗണ്ടി റോസ്കോമണിലെ ജയിലിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. കാസിൽറിയ ജയിലിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. സിന്തറ്റിക് മയക്കുമരുന്ന് ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.
ഗുളികകൾ, സ്മാർട്ട് വാച്ച്, കഞ്ചാവ്, ഫോബ് ഫോണുകൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ ലഹരിയടങ്ങിയ കടലാസ് ഷീറ്റുകളും പിടിച്ചെടുത്തു. ജയിലുകളിലെ കള്ളക്കടത്ത് കണ്ടെത്തുന്നതിന് വേണ്ടി ആയിരുന്നു ജീവനക്കാർ ജയിലിൽ പരിശോധന നടത്തിയത്.
Discussion about this post

