മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം ഉണ്ടാക്കിയ ഗാർഡയെ സസ്പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കോടതി അഞ്ച് സമൻസുകൾ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചിരുന്നു.
33 കാരനും നവൻ സ്വദേശിയുമായ ഒഗ് ഒ ഗ്രിയോഫ ആണ് വാഹനാപകടം ഉണ്ടാക്കിയത്. സെന്റ് പാട്രിക് ദിനത്തിൽ ഗാൽവെയിൽ വച്ചായിരുന്നു സംഭവം. അവാർഡ് ജേതാവും മുൻ കൗണ്ടി ഫുട്ബോൾ കളിക്കാരനുമാണ് ഒഗ് ഒ ഗ്രിയോഫ.
Discussion about this post

