ടിപ്പററി: കൗണ്ടി ടിപ്പററിയിൽ മുങ്ങിമരിച്ച 12 കാരിയുടെ സംസ്കാരം നാളെ. ബുധനാഴ്ച മൊല്ലോഫിലെ പുതിയ സെമിത്തേരിയിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. സംസ്കാരത്തിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.
ലിഞ്ച് ടെറസ് സ്വദേശിനിയായ ഫ്രേയ ടോബിൻ ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ന്യൂകാസിലിലെ സുയർ നദിയിൽ നീന്തുന്നതിനിടെ ഫ്രേയ അപകടത്തിൽപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇന്ന് ഉച്ചയോടെ ഫ്രേയയുടെ മൃതദേഹം ഗ്രെഗ് മഹുരെയിലുള്ള മുത്തശ്ശിയുടെ വീട്ടിൽ എത്തിക്കും. ഇവിടെ വൈകീട്ട് അഞ്ച് മണിവരെ പൊതുദർശനം ഉണ്ടാകും.
നാളെ രാവിലെ ശുശ്രൂഷകൾക്കായി മൃതദേഹം അവർ ലേഡി ചർച്ചിൽ എത്തിക്കും. ഇതിന് ശേഷമാകും മൃതദേഹം സംസ്കരിക്കുക.
Discussion about this post

