ഡബ്ലിൻ: മുൻ ഫിൻ ഗെയ്ൽ മന്ത്രിയും എംഇപിയുമായ പാഡി കൂണി അന്തരിച്ചു. 98 വയസ്സായിരുന്നു. വാർധ്യസഹജമായ ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചിരുന്നു.
ലിയാം കോസ്ഗ്രേവിന്റെയും ഗാരറ്റ് ഫിറ്റ്സ്ജെറാൾഡിന്റെയും മന്ത്രിസഭകളിൽ കൂണി സേവനം അനുഷ്ടിച്ചിട്ടുണ്ട്. നീതിന്യായം പ്രതിരോധം, വിദ്യാഭ്യാസം, ഗതാഗതം, പോസ്റ്റ്, ടെലിഗ്രാഫ് എന്നീ വകുപ്പുകളുടെ മന്ത്രിസ്ഥാനം അദ്ദേഹം വഹിച്ചു.
1970 കളിലും 1981 നും 1989 നും ഇടയിൽ അദ്ദേഹം ലോങ്ഫോർഡ്-വെസ്റ്റ്മീത്ത് നിയോജകമണ്ഡലത്തിന്റെ ടിഡിയായിരുന്നു. 1977 മുതൽ 1981 വരെ സെനറ്റർ പദവി വഹിച്ചു. 1989 മുതൽ 1994 വരെ ലെയ്ൻസ്റ്റർ നിയോജകമണ്ഡലത്തിന്റെ എംഇപിയായിരുന്നു അദ്ദേഹം.
Discussion about this post

